ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചേളാരി | ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ആലുങ്ങൽ സ്വദേശി തെക്കേവാക്കേതുമ്മിൽ വീട്ടിൽ മധുസൂധനൻ്റെ മകൻ
ജിതുൻ (27) ആണ് മരിച്ചത്. താഴെ ചേളാരിയിൽ വെച്ച് തിങ്കളാഴ്ച നടന്ന ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
മാതാവ്: മല്ലിക.
സഹോദരങ്ങൾ: മിഥുൻ, സച്ചിൻ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal