ബസ്സിടിച്ച് മധ്യവയസ്കൻ മരിച്ചു

ചേളാരി ‣ ബസ്സിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചെനക്കലങ്ങാടി സ്വദേശി മുല്ലശ്ശേരി
അംഗണവാടിക്ക് സമീപം താമസിക്കുന്ന പറമ്പൻ ശംസുദ്ദീൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ചെമ്മാട് വെച്ച് റോഡ് മുറിച്ച് കടക്കവെ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സാജിത. മക്കൾ: ദിയാന, ആദിൽ, സിത്താര, വലീദ്. മരുമകൻ: നൗഫൽ ചെനക്കലങ്ങാടി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal