വേങ്ങരയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം: പത്തിനെട്ടുകാരിക്ക് ദാരുണാന്ത്യം

വേങ്ങര ഊരകം കുറ്റാളൂർ എംഎൽഎ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചെമ്മാട് സ്വദേശിനി കൊടപ്പനക്കൽ ജുമാന (18) ആണ് മരിച്ചത്.  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പിന്നിൽ യാത്ര ചെയ്തിരുന്ന യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇവരുടെ തലയിലൂടെ പിന്നിലെത്തിയ കാർ കയറിയിറങ്ങി തൽക്ഷണം മരിച്ചു. 

ഇന്ന് വൈകുന്നേരം നാലരയോടെയാണ് പഞ്ചായത്ത് കിണറിന് സമീപത്തു വെച്ചാണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ടു വാഹനങ്ങളും. ബൈക്കോടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal