തിരൂരിൽ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാത്തതില്‍ നിയമ പോരാട്ടം; ഒടുവില്‍ സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കി സാംസങ്

മലപ്പുറം സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം തകരാറിലായ ഫോണ്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ. നിയമ പോരാട്ടത്തിലൂടെ സൗജന്യമായി ഡിസ്പ്ലേ മാറ്റി യുവാവ്. കൊല്ലം പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവാണ് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ ഫോണിന്‍റെ ഡിസ്പ്ലേ സൗജന്യമായി തന്നെ മാറ്റിയത്. വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററില്‍ നിന്ന് ലഭിച്ച മറുപടി. 

തൻറെതല്ലാത്ത കാരണത്താല്‍ ഫോണില്‍ വന്ന തകരാർ പരിഹരിച്ച്‌ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതർ അതിന് തയ്യാറായില്ല. 
രണ്ടുവർഷത്തെ നിയമ
 പോരാട്ടത്തിന് ഒടുവിലാണ് മഹാദേവ് വിജയം നേടിയത്. മൊബൈല്‍ കമ്പനിയിലേക്കും ഫോണ്‍ നല്‍കിയ സർവീസ് സെന്‍ററിലേക്കുമുള്ള വക്കീല്‍ നോട്ടീസ് അയക്കാനുള്ള പണം മാത്രമാണ് ചെലവായത് എന്ന് മഹാദേവൻ പറഞ്ഞു. 

 'വാറണ്ടി കഴിഞ്ഞു ഈ ഫോണ്‍ മാറി തരാൻ പറ്റില്ല എന്ന് പറഞ്ഞ അതേ സ്ഥാപനം അതേ ഓതറൈസ്ഡ് സർവീസ് സെന്‍ററില്‍ തന്നെയാണ് ലീഗലായി പോയി ഡിസ്പ്ലേ മാറ്റി തന്നത്. ഉപഭോക്താവിന്‍റേതല്ലാത്ത കാരണത്താല്‍സമാന രീതിയില്‍ തകരാറിലാകുന്ന ഏത് കമ്പനിയുടെ ഫോണും സൗജന്യമായി തന്നെ പരിഹരിച്ചു തരാൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal