ഇറാനിലെ യുദ്ധസാഹചര്യം: കരിപ്പൂരിൽ വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ : ഗൾഫ് നാടുകളിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ 56 വിമാന സർവീസുകൾ റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള 31വിമാനങ്ങളും വിവിധ ഗൾഫ് നാടുകളിൽ നിന്ന് കരിപ്പൂരിൽ എത്താനുള്ള 25 സർവീസുകളുമാണ് നിർത്തിവെച്ചത്.
ഇന്നലെ (ശനിയാഴ്ച) ഉച്ചയ്ക്ക് 02.05 മുതൽ ഞായർ രാത്രി 11.20 വരെ പുറപ്പെടാനുള്ള 31 വിമാനങ്ങളും 
ശനി വൈകിട്ട് 07.5 മുതൽ ഞായർ രാത്രി 8.20 വരെ എത്താനുള്ള 25 വിമാനങ്ങളുമാണ് റദ്ദാക്കിയതായി അറിയിപ്പുവന്നത്.
ഇൻഡിഗോ 3 സർവീസുകൾ റദ്ദാക്കി.
6E1473  STD 1405  CCJ DXB, 
6E65.   STD 1625    CCJ JED,
6e1435  STD 0125  CCJ AUH. എന്നിവയാണ് റദ്ദാക്കിയത്.
എയർ ഇന്ത്യ എക്സ് പ്രസ് 4 സർവീസുകൾ റദ്ദാക്കി. IX 343, CCJ-DXB, IX 321, CCJ-RUH, IX 397, CCJ-JED,IX 385, CCJ-DMM)

ഖത്തർ എയർവേയ്സ്‌ 
ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു.

#calicutairportfans #flycalicut #pravasimalayali #GulfTravelers

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal