കോഴിക്കോട് | കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറിൽ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
إرسال تعليق