വാഹനാപകടത്തില്‍ പരിക്കേറ്റ പള്ളിക്കൽ സ്വദേശിയായ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു

പള്ളിക്കൽ | കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി കൂടി മരിച്ചു. പുത്തൂര്‍ പള്ളിക്കല്‍ കൊഴിശ്ശേരി മാട് സ്വദേശി വാളക്കുളവന്‍ ശിവദാസന്റെ മകന്‍ ആദര്‍ശ് (17) ആണ് മരിച്ചത്. പൂത്തൂര്‍ പള്ളിക്കല്‍ വി പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ 27 ന് ലോറിയില്‍ താര്‍ ജീപ്പ് ഇടിച്ചു കയറി തലക്കും കാലിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. അപകട ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ധനഞ്ജയന്‍ (16) മരിച്ചിരുന്നു.മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.
ആദർശിന്റെ മാതാവ്: ഷീബ. ഏക സഹോദരി ശ്രേയ കൊണ്ടോട്ടി ഇ എം ഇ എ കോളേജ് ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal