ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം


തേഞ്ഞിപ്പലം ‣ കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ശ്വാനസേനയുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗുകളിലുമൊളിപ്പിച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടെത്തിയും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. 

ലഹരിവസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെത്തല്‍, ട്രാക്കര്‍ എന്നീ വിഭാഗങ്ങളിലായി പരിശീലനം നേടിയ പോലീസ് നായ്ക്കളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ലാബ്രഡോര്‍ ഇനത്തിൽപെട്ട ബെറ്റി ബെല്‍ജിയം മെലിനോയിസ് ഇനങ്ങളിൽപെട്ട അര്‍ജുന്‍, ഇവ, അസ്ത്ര, അന്നി, ലാറ എന്നിവയാണ് അഭ്യാസങ്ങള്‍ അവതരിപ്പിച്ചത്. പാലക്കാട്, എറണാകുളം റൂറല്‍, ഇടുക്കി, കണ്ണൂര്‍ റൂറല്‍, തൃശ്ശൂർ സിറ്റി എന്നീ യൂണിറ്റുകളില്‍ നിന്നുള്ളവയാണ് ഇവ. 

ഡോഗ് ട്രെയിനിങ് സ്‌കൂളിലെ പരിശീലകരായ മോഹന്‍ കുമാര്‍, ആർ. വിജു നായര്‍, ടി. പ്രജോദ് എന്നിവര്‍ ശ്വാനപ്രദർശനത്തിന് നേതൃത്വം നല്‍കി. പരിപാടി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal