പെരുവള്ളൂർ ‣ ജീവൻ തുടിക്കും സൃഷ്ടികളിലൂടെ ശ്രദ്ധ നേടിയ കലാകാരൻ എം വി എസ് കണ്ണമംഗലത്തിൻ്റെ മറ്റൊരു സൃഷ്ടി കൂടി ശ്രദ്ധയമാകുന്നു. ചോക്കിൽ തീർത്ത പള്ളി മിനാരമാണ് ഇതിൽ ഏറ്റവുമൊടുവിൽ വിസ്മയമായി മാറുന്നത്. ഒരു മണിക്കൂർ കൊണ്ടാണ് ഈ പുണ്യ റമളാനിൽ വിസ്മയ സൃഷ്ടി പൂർത്തീകരിച്ചത്. ഒറിജിനലിനെ വെല്ലുന്ന കളിമൺ നിർമ്മിതികൾ കൊണ്ടും ഫോട്ടോഗ്രാഫിയെ വെല്ലുന്ന പെയിന്റിംഗുകൾകൊണ്ടും ശ്രദ്ധേയനായ കലാകാരനാണ് എം വി എസ് കണ്ണമംഗലം. ഒറ്റ നോട്ടത്തിൽ ഒറിജിനലാണെന്ന് നോന്നുന്ന ഇദ്ദേഹത്തിൻ്റെ പല കളിമൺ വർക്കുകളും സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറലാണ്. ചിത്രകലാധ്യാപകൻ കൂടിയായ ഇദ്ദേഹം മേമാട്ടുപാറ സ്വദേശിയാണ്.
ഫോട്ടോ: ചോക്കിൽ നിർമ്മിച്ചെടുത്ത പള്ളി മിനാരം, ഇൻസൈറ്റിൽ എംവിഎസ് കണ്ണമംഗലം
إرسال تعليق