മൂന്നിയൂരിൽ വിവാഹ സൽക്കാര ചടങ്ങിനെത്തിയവരുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞു വീണു രണ്ടു പേർക്ക് പരിക്ക്

തിരൂരങ്ങാടി • മൂന്നിയൂരിൽ ബന്ധുവീട്ടിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ബൈക്ക് യാത്രികരുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞു വീണ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.
മൂന്നിയൂർ വെളിമുക്ക് ആലുങ്ങലിലാണ് സംഭവം. മുൻ കെ.എസ്.ഇ.ബി. ജീവനക്കാരനായ സുനിൽ,ബന്ധുവായ ശരത്ത് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് വന്ന് ബൈക്കിൽ തിരിച്ച് പോവാൻ നിൽക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയായിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal