കുന്നുംപുറത്ത് കെട്ടിടത്തിന് മുകളിൽ മൃതദേഹം; ഒറീസ സ്വദേശി കൊല്ലപ്പെട്ട നിലയിൽ

*
*കുന്നുംപുറം:* എ.ആർ നഗർ കൊടുവായൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒറീസ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്കടിയേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

ഇയാളോടൊപ്പം താമസിച്ചിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
വിവരമറിഞ്ഞ് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ വേങ്ങര പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. കെട്ടിടത്തിന് മുകളിൽ നടന്ന സംഘർഷമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal