വേങ്ങര സ്വദേശിയായ നവ വരൻ ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം താമസിക്കുന്ന അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ. മുഹമ്മദ് ഇർഫാൻ (പുന്നശ്ശേരി) യാണ് ശ്രീലങ്കയിൽ വെച്ച് മരിച്ചത്. ശ്രീലങ്കയിൽ വെച്ച് സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
പത്ത് ദിവസം മുമ്പാണ് നികാഹ് കഴിഞ്ഞത്. വധുവിനോടൊന്നിച്ചുള്ള യാത്രയിലായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
إرسال تعليق