ചേലേമ്പ്ര | പൈങ്ങോട്ടൂരിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 1.16 കിലോഗ്രാം വരുന്ന എംഡി എം എയും 21 ലക്ഷം രൂപയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പെരിഞ്ചിക്കര അസീസിൻ്റെയും കമറുന്നീസയുടെയും മകനായ മുഹമ്മദ് ജാസിർ (31) നെയാണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപത്തുള്ള വിളക്കാഞ്ചേരി എന്ന സ്ഥലത്ത് നിന്നും 1 കോടിയോളം വിലവരുന്ന വൻ രാസ ലഹരി മരുന്ന് ശേഖരം കണ്ടെത്തിയ കേസിലെ സൂത്രധാരനാണ് ഇയാൾ.
നാലു മാസങ്ങൾക്ക് മുമ്പ് ഡാൻസഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ട കണ്ടെത്തിയത്.
ഇവരുടെ വീട്ടിൽ നിന്നും 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പോലീസ് പിടികൂടിയിരുന്നു. ലഹരി മരുന്ന് പിടികൂടിയതിനെ തുടർന്ന് അസീസിൻ്റെ മകൻ ജാസിർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഭാര്യ കമറുന്നീസ എന്നിവരേയും ജാസിറിൻ്റെ സുഹൃത്ത് യൂണിവേഴ്സിറ്റി സ്വദേശി സ്വദേശി കാവുള്ളകണ്ടി വീട്ടിൽ സലാഹുദ്ദീൻ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജാസിറും കുടുംബവും കുറച്ചു കാലമായി യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിപ്പന നടത്തി വരുകയായിരുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസി ന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി എൻ ഒ സിബി, തേഞ്ഞിപ്പലം ഇൻസ്പക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്പക്ടർ എം എസ് സത്യജിത്ത്, എസ് ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് , മുസ്തഫ, സബീഷ്, സുബ്രഹ്മണ്യൻ, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ് ഐ സജീവ്, എ എസ് ഐ ഗീത, സീനിയർ സി പി ഒ സംഗീത , അജിത്ത്, അബ്ദുള്ള ബാബു , ഋഷികേശ്, അമർനാഥ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തിയത്.
Post a Comment