കുന്നുംപുറം : കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണമംഗലം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാൻ (മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ പാത്രത്തിലിട്ട് നല്‍കിയ കടല കഴിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ചെങ്ങാനി കാരാട്ടാലുങ്ങല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
ചെങ്ങാനിയിൽ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു
0
Tags
ACCIDENT DEATH
إرسال تعليق