വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്‌.സി താരം റിജോൺ ജോസിന് ദാരുണാന്ത്യം, സഹതാരത്തിന് പരിക്ക്

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് (29) ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്ത് വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റിജോണ്‍ ജോസിന് ജീവൻ നഷ്ടമായത്. അപകടത്തിൽ സഹതാരമായ ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്കേറ്റു. ഇദേഹം ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്നലെ രാത്രി 10 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഫ്ലൈ ഓവറിൽ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.

സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്‌സിയുടെ താരങ്ങളാണ് മരിച്ച റിജോണും, പരിക്കേറ്റ ഗനി അഹ്മദ് നിഗവും ഇരുവരും. റിജോൺ മുമ്പ് ഫോർസ കൊച്ചിക്ക് വേണ്ടിയും എഫ്.സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് എന്നിവക്കായും കളിച്ചിട്ടുണ്ട്. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. സൂപ്പർ ലീഗിന് ഇനി ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ് റിജോണിന്റെ അപ്രതീക്ഷിത വിയോഗം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal