പെരുവള്ളൂർ ● ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ അക്രമണത്തിൽ ആറു പേർക്ക് പരിക്ക്.
ഇരുമ്പൻ സെയ്തലവി (46), നമ്പോലൻകുന്ന് ഹൗസ് നവനീത് (37),എടക്കാത്ത് പടി അഭിനവ് (31), കാക്കത്തടം അനാമിക ഭവൻ
നിഖിൽ കുമാർ (12), തൊപ്പാശ്ശേരി ബാസിത്ത് (25) എന്നിവർക്ക് നേരെയാണ് ഇന്നലെ വൈകീട്ടോടെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവരിൽ നാല് പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ട്, നാല്, ഏഴ് വാർഡുകളിൽ നിന്നുള്ളവരാണ് കടിയേറ്റത്. പറമ്പിൽ പീടിക, കുന്നത്ത് പറമ്പ്, ഇല്ലത്തുമാട്, കൊടശ്ശേരിപ്പൊറ്റ എന്നിവിടങ്ങളിലാണ് പ്രധാനമായും അക്രമമുണ്ടായത്. ഇവർ അഞ്ചുപേർക്ക് പുറമേ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റതായും വിവരമുണ്ട്.
إرسال تعليق