ദേശീയപാത കൊളപ്പുറം വികെ പടിയിൽ സ്കൂട്ടർ അപകടം ; സഹോദരങ്ങൾ മരിച്ചു


കൊളപ്പുറം: ദേശീയപാതയിൽ വി കെ പടിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം.
പൊൻമള മാണൂർ പുല്ലാണിപ്പറമ്പ് പിടക്കോഴി സുലൈമാന്റെയും താച്ചുമ്മയുടെയും മക്കളായ ജിസ്‌മിന സുലൈമാൻ (25), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്. ജിസ്മിന മലപ്പുറം മഅ്ദിൻ സ്‌കൂൾ അധ്യാപികയാണ്. ജിബിൻ രാമപുരം ജെംസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജ് യൂണിയൻ ഒന്നാം വർഷ rep കൂടിയാണ്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി കെ പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal