ട്രെയിനിൽ രാത്രി മൊബൈൽ ചാർജിങ് അനുവദിക്കില്ലെന്ന് റെയിൽവേ

ചെന്നൈ | യാത്രക്കിടയിൽ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി. 
         
ചാർജിംഗ് പോയിൻ്റുകൾ കൃത്യ സമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനകളിൽ ഉറപ്പുവരുത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോടും സൂപ്പർ വൈസർമാരോടും മിന്നൽ പരിശോധന നടത്താനും നിർദേശം. അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന സംഭവത്തെ തുടർന്നാണ് നടപടി.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal