തിരുവനന്തപുരം ● മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് വിവരം.
102 വയസുള്ള അച്യുതാനന്ദന്‍ നിലവില്‍ സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് വർഷങ്ങളായി മകൻറെ വീട്ടിലാണ് അദ്ദേഹം താമസം.
Post a Comment