മലപ്പുറം വാഴക്കാട് എളമരത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷടിച്ചയാള്‍ പിടിയില്‍. പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രണവിനെ (32) നെ വണ്ടൂര്‍ പൂളക്കലില്‍ ഒളിവിൽ കഴിഞ്ഞിടത്ത് നിന്നാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 5ന് രാത്രിയായിരുന്നു മോഷണം.15 പവൻ സ്വര്‍ണവും പതിനായിരം രൂപയുമാണ് യുവാവ് കവര്‍ന്നത്.
അന്നേ ദിവസം പ്രണവിന്റെ അയല്‍വാസിയായ പാലക്കുഴി സലാമിൻ്റെ വീട്ടില്‍ ആരുമില്ലായിരുന്നു. എല്ലാവരും ബന്ധുവീട്ടില്‍ പോയ തക്കം നോക്കിയായിരുന്നു പ്രണവിൻ്റെ കവര്‍ച്ച.
വാതില്‍ കുത്തിത്തുറന്നാണ് ഇയാൾ അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വര്‍ണവും പതിനായിരം രൂപയും മോഷണം നടത്തിമുങ്ങുകയായിരുന്നു. അടുത്ത ദിവസം വീട്ടുകാരെത്തിയപ്പോഴാണ് മോഷണക്കാര്യം തിരിച്ചറിഞ്ഞത്. മോഷണം നടന്ന വീടിനടുത്തൊരു ക്വാര്‍ട്ടേഴ്സിലാണ് പ്രതി പ്രണവ് താമസിച്ചിരുന്നത്. കവര്‍ച്ചക്ക് പിന്നാലെ പ്രതി സ്ഥലം വിട്ടു.
അയല്‍ക്കാരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്.
പിന്നാലെ പ്രണവിൻറെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടിയപ്പോള്‍ രാമനാട്ടുകരയിലെ ഒരു അക്കൗണ്ടില്‍ രണ്ടുലക്ഷം രൂപ മോഷണ ദിനത്തിന് പിന്നാലെ നിക്ഷേപിച്ചതായി കണ്ടെത്തി.
പിന്നെ തെരച്ചില്‍ പ്രണവിന് വേണ്ടിയായി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കാര്യം സമ്മതിച്ചു. പ്രതിയുമായി ടത്തിയ തെളിവെടുപ്പില്‍ ആറ് പവൻ കണ്ടെടുത്തു. ബാക്കി സ്വര്‍ണം വീണ്ടെടുക്കാനുണ്ട്. ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി ബാക്കി സ്വര്‍ണം കൂടി കണ്ടെടുക്കല്‍ നടപടി തുടരുമെന്ന് വാഴക്കാട് എസ്‌എച്ച്‌ഒ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ മുക്കം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുക്കം, മാവൂർ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Post a Comment