യമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്ന് നടന്നത്. ഇതിൻറെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പാക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചതായ വാർത്ത പുറത്തു വരുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. എന്തെല്ലാം ആവശ്യങ്ങളാണ് കുടുംബം മുന്നോട്ടുവച്ചിരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ദിയ ധനത്തെ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.
Post a Comment