മലപ്പുറം ജില്ലാ വാർത്തകൾ | 24.07.2025

🔵 വീല്‍ചെയര്‍ വിതരണം ചെയ്തു
മലപ്പുറം ‣ ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് 25 ശതമാനം വീതവും ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സെറീന ഹസീബ്, എന്‍.എ. കരീം, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്‌മാന്‍, കെ.ടി. അഷറഫ്, ടി.പി.എം ബഷീര്‍, ശരീഫ ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, സാമൂഹിക നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് മനോജ് മേനോന്‍, ക്ലാര്‍ക്ക് കെ.സി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

🔴 കെല്‍ട്രോണില്‍ ജേണലിസം പഠനം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025-26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 30ന് മുമ്പ് കോഴിക്കോട് കെല്‍ട്രോണ്‍ സെന്ററില്‍ അപേക്ഷകള്‍ നൽകണം. 
ഫോണ്‍: 9544958182


▶️ ഹിന്ദി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 10ന് കോളേജില്‍ അഭിമുഖത്തിനെത്തണം.
നെറ്റ്/പി.എച്ച്.ഡി. യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ പി.ജിയില്‍ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. ഫോണ്‍: 0494 2630027.

▶️ കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ട്യൂഷന്‍ ടീച്ചര്‍(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന.
ഫോണ്‍: 7034749600

▶️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ കൗണ്ടര്‍ സേവനങ്ങള്‍ക്കായി ഡാറ്റ എന്‍ട്രി/കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡി.സി.എ/പി.ജി.ഡി.സി.എ/മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അല്ലെങ്കില്‍ എസ് എസ് എല്‍ സി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), വേര്‍ഡ് പ്രൊസസിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 30ന് രാവിലെ 10.30ന് കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0483 29590216.

🟥 പബ്ലിക് ഹിയറിംഗ്

തിരൂരങ്ങാടി താലൂക്കില്‍ ഊരകം വില്ലേജില്‍ ആരംഭിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി ആഗസ്റ്റ് ആറിന് രാവിലെ 11 ന് ഊരകം കാരത്തോടിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പബ്ലിക് ഹിയറിംഗ്  നടക്കും.

🟩 അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.
ഫോണ്‍: 7994449314.

🟡 വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജൂലൈ 28ന്

സംസ്ഥാന വനിതാ കമ്മീഷന്റെ മലപ്പുറം ജില്ലയിലെ മെഗാ അദാലത്ത് ജൂലൈ 28 ന് രാവിലെ 10ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal