കൊണ്ടോട്ടിയിൽ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊണ്ടോട്ടി ● കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വീടിന് പുറകുവശത്തെ തോട്ടത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതിലൈൻ പൊട്ടി വീണ വിവരം ഇന്നലെ രാത്രി തന്നെ കെ.എസ്.ഇ.ബി യെ അറിയിച്ചതായും വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. 

പൊട്ടിവീണ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ സ്പർശിച്ച വായോധികൻ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെ
മുഹമ്മദ് ഷായെ തോട്ടത്തിൽ വെച്ച് നിലത്ത് വീണുകിടക്കുന്ന നിലയിൽ വീട്ടുകാരാണ് കണ്ടെത്തുന്നത്. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal