സർവകലാശാല അധ്യാപകന്റെ വീട്ടിൽ മോഷണം; പ്രതിയെ പിടികൂടി, സ്വർണവും പണവും വീണ്ടെടുത്തു

തേഞ്ഞിപ്പലം ● കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകൻ ഡോ. സേതുമാധവന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. ബാംഗളൂരു കെങ്കേരി സ്വദേശി ശിവരാജ് (32)യാണ് അറസ്റ്റിലായത്.
2024 ജനുവരി 19-ന് ഒലിപ്രംകടവ് റോഡിലെ അധ്യാപകന്റെ കോർട്ടേഴ്സിൽ നിന്നാണ് മോഷണം നടന്നത്. 6 പവൻ സ്വർണം, 2 ലക്ഷം രൂപ, ടാബ്ലറ്റ് എന്നിവയാണ് പ്രതി കവർന്നത്.

പകൽ പഴയ തുണികൾ വാങ്ങാനെന്ന പേരിൽ വീടുകളിൽ കയറുകയും ആളുകൾ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയും ചെയ്യുകയായിരുന്നു പ്രതിയുടെ രീതി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ തിരക്കേറിയ സാഹചര്യത്തിലും, പ്രതിയെയും മോഷണം പോയ വസ്തുക്കളെയും കണ്ടെത്തിയ പോലീസ് സംഘത്തിന്റെ നീക്കം ശ്രദ്ധേയമായി. മറ്റ് പ്രതികൾ ഉണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal