തേഞ്ഞിപ്പലം ● ബസിന്റെ ഫീസടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്നു പരാതി. ചേലേമ്പ്ര എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ബസില്‍ കയറ്റാതിരുന്നത്. സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്കും മാനേജര്‍ക്കുമെതിരെ കുട്ടിയുടെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി. ചൊവ്വാഴ്ചയാണ് സംഭവം.
സാധാരണ പോലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി മറ്റു കുട്ടികള്‍ക്കൊപ്പം ബസില്‍ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്. ഫീസ് കുടിശികയുണ്ടെന്ന് പറഞ്ഞാണ് ബസില്‍ കയറ്റാതിരുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കുട്ടിയെ ബസില്‍ കയറ്റാതിരുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുകെജിക്കാരനെ ബസില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. 2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാല്‍ കുട്ടിയെ ബസില്‍ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിര്‍ദേശിച്ചെന്നാണു വിവരം.
രക്ഷിതാക്കളാരും കൂടെയില്ലാഞ്ഞിട്ടും കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചെന്നാണു പരാതി. കണ്ണുനിറഞ്ഞ് വഴിയില്‍ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.
Post a Comment