മലപ്പുറം ‣ സ്വാതന്ത്ര്യസമരത്തിലെ നടുക്കുന്ന ഓർമ്മക്ക് 104 വയസ്സ്. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 1921 നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരതയുടെ പര്യയമായ വാഗൺ ദുരന്തത്തിന് ഒരു നൂറ്റാണ്ട്ന്റെ ജ്വലിക്കുന്ന ഓർമ്മ. മലബാർ സമരത്തെ (മാപ്പിള സമരം) അതിനിഷ്ഠൂരമായി അടിച്ചമർത്തിയതിൻ്റെ നടുക്കുന്ന ഓർമ്മയാണിത്.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സാധാരണക്കാർ ബ്രിട്ടീഷ് പട്ടാളത്തോട് പോരാടിയതിനെത്തുടർന്ന് പിടികൂടിയ തടവുകാരെ കോയമ്പത്തൂർ ജയിലിലടയ്ക്കുന്നതിനായി വായു സഞ്ചാരമില്ലാത്ത എം.എസ്.എം.എൽ.വി റെയിൽവേയുടെ 1711 നമ്പർ ഗുഡ്‌സ് വാഗണിൽ കുത്തിനിറച്ച് അയക്കുകയായിരുന്നു. പോത്തനൂരിൽ വാഗൺ തുറന്നപ്പോൾ കണ്ടത് ദാരുണമായ കാഴ്ചയായിരുന്നു. ശ്വാസം മുട്ടിയും പരസ്പരം മാന്തിപ്പൊളിച്ചും 64 പേർ രക്തസാക്ഷിത്വം വരിച്ചു.
ആശുപത്രിയിലെത്തിച്ച ശേഷം 8 പേർ കൂടി മരിച്ചു. ആകെ 72 രക്തസാക്ഷികൾ. രക്തസാക്ഷികളായ മാപ്പിളമാർക്ക് തിരൂരിലെ കോരങ്ങത്ത്, കോട്ട് ജുമുഅത്ത് പള്ളികളിലും ഹൈന്ദവ സഹോദരങ്ങൾക്ക് മുത്തൂരിലുമായി സംസ്കാരം ഒരുക്കി. അക്കരവീട്ടിൽ കുന്നുംപള്ളി അച്യുതൻ നായർ, കിഴക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണി പുറവൻ, ചോലകപറമ്പിൽ ചെട്ടിച്ചിപ്പു മേലടത്ത് ശങ്കരൻ നായർ എന്നിവർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഹൈന്ദവ സഹോദരങ്ങളാണ്.
Post a Comment