കൊണ്ടോട്ടി ‣ എയര്‍പോര്‍ട്ട് റോഡിലെ നുഹ് മാന്‍ ജംഗ്ഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നും 3.562 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണമംഗലം എടക്കാപ്പറമ്പ് പട്ടര്‍ക്കടവന്‍ ഉബൈദിനെയാണ് മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ജിനീഷ് അറസ്റ്റ് ചെയ്തത്.
കാപ്പ ചുമത്തി ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരിയുമായി പിടിയിലാകുന്നതെന്ന് എക്‌സൈസ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രകാശ് .പി , പ്രശാന്ത് .പി, പ്രിവന്‍റീവ് ഓഫീസര്‍ രഞ്ജിത്ത് എന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു എം.ടി , ഷബീര്‍ അലി.പി എന്നിവരുമുണ്ടായിരുന്നു.
#karippurairport #excisecase
Post a Comment