കൊണ്ടോട്ടി ‣ 'അൽഹിലാൽ' എന്ന പേരിൽ റിയാദിൽനിന്നു കരിപ്പൂരിൽ വിമാനമെത്തിയപ്പോൾ കൗതുകം. പുതിയ വിമാനക്കമ്പനിയാണോ എന്നു സംശയിച്ചു പോകുന്ന വരവായിരുന്നു വിമാനത്തിൻ്റേത്. സംഭവം അറിഞ്ഞപ്പോൾ കൂടുതൽ ആവേശമായി. സംഗതിക്ക് ഒരു ഫുട്ബോൾ ടച്ച് ഉണ്ട്. സൗദിയിലെ റിയാദിലുള്ള പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ പ്രാചരണത്തിനായി ഫ്ലൈനാസ് വിമാനക്കമ്പനി ദൃശ്യഭംഗി വരുത്തിയതാണ് ഈ വിമാനം.
അൽ ഹിലാൽ ടീമിൻ്റെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്നതിനാണു വിമാനം ഇങ്ങനെ മാറ്റിയത്. അല്ലാത്ത സമയങ്ങളിൽ, വിമാനം ആഭ്യന്തര, രാജ്യാന്തര സെക്‌ടറിൽ സർവീസ് നടത്തും. ഇതിന്റെ ഭാഗമായാണ് ഫുട്‌ബോൾ ആവേശം ഏറെയുള്ള മലബാറിൻ്റെ ഇഷ്ടതാവളമായ കരിപ്പൂരിലേക്ക് 'അൽ ഹിലാൽ' പറന്നിറങ്ങിയത്.
ബ്രാൻഡഡ് വിമാനത്തിലുള്ള അൽഹിലാൽ ടീമിൻ്റെ ആദ്യ സർവീസ് ഇക്കഴിഞ്ഞ രണ്ടിന് റിയാദ് -ദോഹ സെക്ടറിലായിരുന്നു. കോഴിക്കോട് -റിയാദ് സെക്‌ടറിൽ ഇനി ഫുട്ബോൾ ആവേശം പറന്നുയരും ഫ്ലൈനാസിന് ദിവസവും റിയാദ് -കോഴിക്കോട് സെക്‌ടറിൽ സർവീസ് ഉണ്ട്.
#alhilalsaudiclub #alhilalfans #AlHilalRiyadh #alhilal #flynasairline #flynas #calicutairportfans #calicatairport #malappuramfootball #malabarfootball
Post a Comment