കൊണ്ടോട്ടി ‣ വിവിധ കേസുകളിൽ പ്രതികളായ 2 പുളിക്കൽ സ്വദേശികളെ കാപ്പാ പ്രകാരം ജയിലലടച്ചതായി സിഐ പി.എം.ഷമീർ അറിയിച്ചു. പുളിക്കൽ അരൂർ എട്ടൊന്നിൽ ഷഫീക് (35), വലിയപറമ്പ് പാലക്കാളിൽ സക്കീർ (34) എന്നിവർക്കെതിരെയാണു കാപ്പാ ചുമത്തിയത്. ഇരുവരും വിവിധ കേസുകളിൽ പ്രതികളാണെന്നും നിലവിൽ ജയിലിൽ കഴിയുകയാണെന്നും പൊലീസ് അറിയിച്ചു.
ഇരുവർക്കുമെതിരെ കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്‌ടർ പി.എം.ഷമീർ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിൻ്റെ ശുപാർശയിൽ കലക്ടർ 6 മാസത്തെ കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. നിലവിൽ കോഴിക്കോട്, തവനൂർ ജയിലുകളിൽ കഴിയുന്ന ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.
#kappacase #keralapolice #kondottypolice #CrimeNews
Post a Comment