മൂന്നിയൂർ ‣ വെളിമുക്കിൽ ഉറങ്ങിക്കിടന്ന സഹോദരനെ കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. വെളിമുക്ക് ആലുങ്ങൽ മുറക്കോളി കറുത്തേടത്ത് പറമ്പിൽ മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ഉണ്ണികൃഷ്ണനാണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഒരേ വീട്ടിൽ താമസിക്കുന്നവരാണ് ഇരുവരും. ഉണ്ണികൃഷ്ണൻ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെത്തിയ മുരളീധരൻ കമ്പിപ്പാര ഉപയോഗിച്ച് പുറത്ത് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഉണ്ണികൃഷ്ണൻ രക്ഷപ്പെടാതിരിക്കാൻ പ്രതി മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
പുലർച്ചയോടെ ബോധം തെളിഞ്ഞ ഉണ്ണികൃഷ്ണൻ, മുറിയിൽ സഹോദരനെ കണ്ടതോടെ മരിച്ചതുപോലെ അഭിനയിച്ചു കിടന്നു. പിന്നീട് ഇയാൾ നിലവിളിച്ചതോടെയാണ് ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുകയും ഉണ്ണികൃഷ്ണനെ വാതിൽ തുറന്ന് രക്ഷപ്പെടുത്തുകയും ചെയ്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment