കോഴിക്കോട് ‣ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാമനാട്ടുകര സ്വദേശിയായ കോൺഗ്രസ് നേതാവ് മരിച്ചു. പാണ്ടികശാല ട്രേഡേഴ്സ് ഉടമ തോട്ടുങ്ങൽ ഉമ്മർ അഷറഫ് (58) ആണ് മരിച്ചത്. കോഴിക്കോട് മോഡേൺ ബസാർ ഞെളിയൻ പറമ്പിന് സമീപം ശാരദാ മന്ദിരം പെട്രോൾ പമ്പിനു മുന്നിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം.
ബാംഗ്ലൂരിൽ പഠിക്കുന്ന മരുമകളെ കൊണ്ടുവിടാനായി കാറിൽ പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായ പരിക്കേറ്റ മരുമകൾ ആമിന റനയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ: ബസ്സുമായി കൂട്ടിയിടിച്ചു ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട കാർ
Post a Comment