ചേളാരി | കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ സ്ഥിരം കുറ്റവാളിയെ അറസ്റ്റ് ചെയ്ത് തേഞ്ഞിപ്പലം പോലീസ്. പോലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കിയെന്ന കേസുകൂടി ചുമത്തിയാണ് തേഞ്ഞിപ്പലം നമ്പില്ലത്ത് പുറായ് വീട്ടില്‍ ഫിര്‍ദൗസിനെ (38) യാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുൽ ജലീല്‍ കറുത്തേടത്ത്,എസ് ഐ മാരായ സത്യജിത്ത്, വിപിന്‍ വി പിള്ള, ,എഎസ്‌ഐ രജീഷ്, എസ് സി പി ഒ എം റഫീഖ്, സി പി ഒ അഖില്‍
എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾ 2019ൽ എക്സൈസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്നും വധശ്രമം, മോഷണം, അടിപിടി, ലഹരിക്കടത്ത് തുടങ്ങിയവക്ക് നിലവിൽ ഒമ്പതോളം കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. 2024ൽ കാപ്പ ലംഘിച്ചതിനെ തുടർന്ന് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിൽ റിമാൻറ് ചെയ്തു.
Post a Comment