ശമ്പളം കൂട്ടിയില്ല; ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകർത്തു, മലപ്പുറത്ത്‌ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം ശമ്പളം വർധിപ്പിച്ചില്ലെന്നാരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകർക്കുകയും സഹപ്രവർത്തകരെ മർദിക്കുകയും ചെയ്ത മൂന്ന് യുവാക്കൾ നിലമ്പൂരിൽ അറസ്റ്റിലായി. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയാണ് അതിക്രമം നടന്നത്.

കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ ശമ്പള വർധനവ് ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.

സ്ഥാപനത്തിനകത്തെ വിലപിടിപ്പുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും അവ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൂടാതെ അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും സംഘം ശാരീരികമായി ഉപദ്രവിച്ചു. സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal