വീട്ടിലെ മുറിയില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും പുസ്തകങ്ങളും നശിച്ചു

തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിന് സമീപമുള്ള വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നാശനഷ്ടം. രണ്ട് ലാപ്‌ടോപ്പുകളും ഒരു ഡെസ്‌ക്ക്‌ടോപും പ്രിന്ററും പുസ്തകങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. അഗ്നിബാധയെ തുടര്‍ന്ന് ഷെല്‍ഫുകളും കസേരകളും നശിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഡോ.പി രമേശിന്റെ പല്ലവി എന്ന പേരിലുള്ള വീടിന്റെ മുകള്‍നിലയിലെ കിഴക്ക് ഭാഗത്തെ കമ്പ്യൂട്ടര്‍മുറിയിലാണ് തീപിടുത്തമുണ്ടായത്.

സംഭവ സമയത്ത് രമേശിന്റെ ഭാര്യ നീനകുമാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.കോഴിക്കോട് മീഞ്ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal