വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ ബാരാമതിയിലുണ്ടായ  വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായ അജിത് പവാര്‍ കൊല്ലപ്പെട്ടു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവേയായിരുന്നു അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വിമാനം പൂര്‍ണമായും കത്തി നശിച്ചു. പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്.

രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാനാണ് അജിത് പവർ എത്തിയത്. ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.അപകടത്തിന് പിന്നാലെ സ്ഥലത്ത് അഗ്നിശമന സോനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal