രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി എം രാജേന്ദ്രനാഥിന്

വള്ളിക്കുന്ന് ‣ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡലിന് താനൂർ ഫയർ & റസ്ക്യു സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥ് അർഹനായി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ രാജേന്ദ്രനാഥ് 2019ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനും അർഹനായിട്ടുണ്ട്. 

അരിയല്ലൂർ മുക്കടക്കാട്ട് പരേതനായ വേലായുധൻ്റെയും അമ്മിണിയുടെയും മകനാണ്. 1996 ഫയർമാൻ ആയി സർവീസിൽ പ്രവേശിച്ച രാജേന്ദ്രനാഥിന് 2014ൽ മുഖ്യന്ത്രിയുടെ ഫയർ സർവീസ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ലെ വയനാട് ദുരന്തത്തോടനുബന്ധിച്ച രക്ഷാ പ്രവർത്തനങ്ങൾക്ക് കേരളാ ഫയർ & സ്ക്യു സർവീസസ് ഡയറക്ടർ ജനറലിൻ്റെ സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും ലഭിച്ചു. 

വിയ്യൂരിലെ ഫയർ & റസ്ക്യു സർവീസസ് അക്കാദമിയിൽ ദീർഘകാലം പരിശീലകനായി ജോലി ചെയ്തിട്ടുള്ള രാജേന്ദ്രനാഥിനായിരുന്നു കേരള ഫയർ സർവീസ് ചരിത്രത്തിൽ ആദ്യമായി വനിതകളെ അഗ്നിരക്ഷാ സേനയിലേക്ക് റിക്രൂട്ട് ചെയ്തപ്പോൾ അവരുടെ അടിസ്ഥാന പരിശീലനത്തിനുള്ള ചുമതലയും നൽകിയിരുന്നത്. താനൂർ ക്ഷീര വികസന വകുപ്പ് ഓഫീസിലെ സീന.സി. ആണ് ഭാര്യ,മകൾ ആർദ്ര .രവീന്ദ്രനാഥ് (റിട്ട.സ്റ്റേഷൻ ഓഫീസർ) സുരേന്ദ്രനാഥ് (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ)


 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal