ബിഎസ്.എൻ.എൽ ജീവനക്കാരനെ കാണാതായിട്ട് 10 ദിവസത്തിലേറെ; ഒടുവിൽ കോട്ടക്കുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കഴിഞ്ഞ പത്തുദിവസത്തിലേറെയായി കാണാതായ ബിഎസ്എൻഎൽ ജീവനക്കാരനെ മലപ്പുറം കോട്ടക്കുന്നിലെ സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേൽ വീട്ടിൽ എൻ.ബി.സനിൽ (49) ആണ് മരിച്ചത്.

മൃതദേഹം തൂങ്ങിയ നിലയിൽ പഴകിയ അവസ്ഥയിലായിരുന്നു. ജനുവരി 14 മുതൽ സനിലിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, കോട്ടക്കുന്ന് റിങ് റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ഭാസ്കരന്റെ മകനാണ് സനിൽ.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal