അഖിലേന്ത്യാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ്; സെമിയിൽ പ്രവേശിച്ചു

തേഞ്ഞിപ്പലം വിജയവാഡ കെ.എൽ. യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണമേഖല അന്തർസർവകലാശാലാ പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല സെമിയിൽ പ്രവേശിച്ച് അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് കാലിക്കറ്റ് ടീം അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. 

ടീമംഗങ്ങൾ : 
എസ്.ഡി. ആദിത്യൻ, അതുൽ ജോൺ മാത്യു, എസ്. അക്ഷിത് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), റോബൻ വി. റോണി, കമൽ കൃഷ്ണ, അദിൻ അജയ്, വി.സി. ഹരിപ്രസാദ് (എസ്.എസ്. കോളേജ് അരീക്കോട്), പരിശീലകൻ : ഫെബിൻ ദിലീപ് (കാലിക്കറ്റ് സർവകലാശാല), സഹ പരിശീലകൻ : സജീർ (മലബാർ കോളേജ് മാണൂർ), മാനേജർ : ഹബീബ് റഹ്മാൻ (ഗവ. കോളേജ് കുന്ദമംഗലം).


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal