തിരൂരിൽ 3 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

തിരൂർആലത്തിയൂരിലും തിരൂരിന്റെ വിവിധ ഭാഗങ്ങളിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അതിഥി തൊഴിലാളിയെ മൂന്ന് കിലോ കഞ്ചാവുമായി തിരൂർ എക്സൈസ് പിടികൂടി.ബംഗാൾ സ്വദേശി അതാവുള്ള ഷേകിനെയാണ് 2.810 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്‌പെക്ടർ കാർത്തികേയൻ പി യുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്

പ്രതി താമസിച്ചിരുന്ന ആലത്തിയൂരിലെ റൂമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബംഗാളിൽ നിന്നും കഞ്ചാവ് നേരിട്ട് എത്തിച്ചു ചെറിയ പൊതികളായി വിൽക്കുന്ന രീതിയാണ് ഇയാൾ ചെയ്തു വന്നിരുന്നത്. ആലത്തിയൂർ ഭാഗത്ത് കഞ്ചാവ് വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയെയാണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്.

രണ്ടാഴ്ച മുൻപ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ റെയിഡിൽ അരക്കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മുഹമ്മദാലി എം പി, പ്രവന്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദലി.കെ സിവിൽ എക്സൈസ് ഓഫീസർമാരായ എ എസ് ശരത്  ,പി ബി വിനീഷ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal