തേഞ്ഞിപ്പലം | പള്ളിക്കൽ സ്വദേശിയായ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഫറോക്ക് സ്വദേശി പിടിയിൽ. ഫറോക്ക് പുറ്റേക്കാട് സ്വദേശി ചെമ്പനിയില്‍ താഴെ പള്ളിയാളി വീട്ടില്‍ നവാസിനെ (31) ആണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കല്‍ പരുത്തിക്കോട് സ്വദേശി മുഹമ്മദ് സഹിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം.
കഴുത്തിനും ഇടത് ചെവിക്കും പരിക്കേറ്റയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഹമ്മദ് സഹിയുടെ പിതാവ് ഹോട്ടലിലെ പൊറോട്ട മേക്കറായ മങ്ങുങ്ങല്‍ ഉസ്മാനും നവാസും തമ്മിലുള്ള തര്‍ക്കത്തിനിടെ നവാസ് ഉസ്മാനെ മര്‍ദ്ദിച്ചിരുന്നു. ഇതുചോദ്യം ചെയ്യാന്‍ മുഹമ്മദ് നവാസിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ പേരിൽ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ലഹരിക്കേസും നല്ലളം സ്റ്റേഷനില്‍ അടിപിടി കേസുമുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment