മലപ്പുറം ‣ പ്രാദേശിക മാധ്യമ പ്രവർത്തകരെ പത്ര പ്രവർത്തക ക്ഷേമനിധിയിൽ ഉൾപെടുത്തണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായുൾപ്പെടെ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളിൽ വിഷയത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും സർക്കാർ ഇത് അവഗണിക്കുകയായിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ന്യായമായ ആവശ്യം അവഗണിച്ച സർക്കാർ നടപടിയിൽ കൺവെൻഷൻ പ്രധിഷേധിച്ചു.
മലപ്പുറം കോട്ടക്കുന്നിൽ വെച്ച് ചേർന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ്റ് സുചിത്രൻ അറോറ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും കെ.ജെ.യു ജില്ലാ കമ്മിറ്റി അംഗവുമായ ബാലൻ മാസ്റ്ററെ അനുസ്‌മരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിമുഹമ്മദ് കാളികാവ്, എൻ.എം കോയ പള്ളിക്കൽ, അത്തീഫ് കാളികാവ്, ഫാറൂഖ് വെളിയങ്കോട്, ബാസില തിരൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്‌ണ സ്വാഗതവും ജില്ലാ ട്രഷറർ എം.പി റാഫി നന്ദിയും പറഞ്ഞു.
إرسال تعليق