റൂമിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി കൊണ്ടോട്ടിയിൽ യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി താമസ സ്ഥലത്ത് കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാർ സ്വദേശി ഉമേഷ് യാദവ് (26) നെയാണ് കൊണ്ടോട്ടി പോലീസ് ഡാൻസാഫ് സംഘം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കെട്ടിടത്തിൻ്റെ സൺസൈഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് റൂമിൽ സൂക്ഷിക്കുകയായിരുന്നു. 

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്‌പെക്ടർ ഷമീർ, സബ് ഇൻസ്പക്ടർ ആൻ്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal