പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്ന ഇദ്ദേഹത്തിന് നിരവധി ലക്ഷക്കണക്കിന് പേർ പിന്തുടരുന്നുണ്ട്.
 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal