പാർപ്പിട മേഖലക്ക് മുന്തിയ പരിഗണന നൽകി പെരുവള്ളൂർ പഞ്ചായത്ത്‌ ബജറ്റ്

പറമ്പിൽ പീടിക | പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ആയിഷാ ഫൈസൽ അവതരിപ്പിച്ചു. ഉൽപാദന മേഖലക്ക് 16590795/- രൂപ, സേവന മേഖലക്ക് 66442040/- രൂപ, പശ്ചാത്തല മേഖലക്ക് 31325000/- രൂപ എന്നിങ്ങനെ മാറ്റി വെച്ചിട്ടുള്ള ബജറ്റിൽ 343613770/- രൂപയുടെ പ്രതീക്ഷിത വരവും 182907371/- രൂപ പ്രതീക്ഷിത ചെലവും 16398199/- രൂപ നീക്കിബാക്കിയുമാണ് കണക്കാക്കിയിരിക്കുന്നത്. പാർപ്പിട മേഖലക്ക് 18185000/- രൂപയും കാർഷിക മേഖലക്ക് 7856295/- രൂപയും ആരോഗ്യമേഖലക്ക് 9025040/- രൂപയും വനിതാക്ഷേമത്തിനായി 4800000/- രൂപയും ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി 3265000/- രൂപയും വിദ്യാഭ്യാസ മേഖലക്ക് 7511000/- രൂപയും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 3600000/- രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.
 കാഴ്ച പരിമിതരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, ഉദ്യോഗാർത്ഥികൾക്ക് ഫിനിഷിംഗ് സ്കൂൾ ലാംഗ്വേജ് ക്ലബ്ബ്, അരുണിമ അനീമിയ രോഗങ്ങൾ ബാധിച്ച വനിതകൾക്ക് സൗജന്യ മരുന്ന്, സമ്പൂർണ്ണ ഇംഗ്ലീഷ് പരിജ്ഞാന പരിപാടി, ആയുർവേദ ആശുപത്രിക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കൽ, ഉജ്ജ്വൽ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഡിഅഡിക്ഷൻ പ്രോഗ്രാം, വനിതകൾക്ക് മത്സര പരീക്ഷ പരിശീലനം, കണ്മണി പ്രസവാനന്തര കൗൺസിലിംഗ് പരിപാടി, അംഗൻവാടികൾക്ക് ഇന്റർലോക്ക്, ഗേറ്റ്, ചുറ്റുമതിൽ പദ്ധതി എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

അവതരണ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സുനിൽ അദ്ധ്യക്ഷത വഹിക്കുകയും നയപ്രസംഗം നടത്തുകയും ചെയ്തു. 
വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ കെ മുഹമ്മദ് മുസ്തഫ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അഷ്റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തസ്‌ലീന സലാം, ബ്ലോക്ക് മെമ്പർമാരായ സി സി അമീറലി, നസീറ ഹൈദർ, ഗ്രാമ പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ് എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal