സൂര്യതാപം: തളർന്നുവീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പള്ളിക്കൽ സൂര്യതാപത്തെ തുടർന്ന് തളർന്നുവീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് മരിച്ചത്. 
ഇന്നലെ ചൊവ്വാഴ്ച കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വാഹനം ഓടിച്ചുപോകുമ്പോൾ തളർന്നു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഒരു മാസം മുൻപാണ് കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ശരീരത്തിന് കടുത്ത ചൂടേറ്റതാണ് കാരണമെന്നു പറയുന്നു. പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
 മാതാവ് : പരേതയായ സൈനബ. രിസ് വാനയാണ് ആബിദിന്റെ ഭാര്യ. മക്കൾ:
ഫാത്തിമ രഹന, സിദ്ന, ഫാത്തിമ അസ് വ. സഹോദരങ്ങൾ: ഖമറുദ്ദീന്‍,
പരേതനായ അസൈനാർ, ഖമറുന്നിസ.
 പോസ്റ്റുമോർട്ടത്തിന് ശേഷം പുളിയംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal