കരുവാരക്കുണ്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

മലപ്പുറം റബർ ടാപ്പിങ്ങിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ചിറ്റങ്ങോടൻ ജംഷീർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം മണലിയാംപാടം റബർ തോട്ടത്തിലാണ് സംഭവം.നെഞ്ചിന് പരുക്കേറ്റ ജംഷീറിനെ ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal