ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം ജയം; മുഹമ്മദന്‍സിനെ 3-1ന് വീഴ്ത്തി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള
ബ്ലാസ്റ്റേഴ്സിനു ഹാട്രിക്ക് ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പട്ടികയിലെ അവസാന സ്ഥാനക്കാരായ മുഹമ്മദൻ എസ്സിയെ ബ്ലാസ്റ്റേഴ്‌സ് 3-1നു വീഴ്ത്തി. സീസണിൽ ടീമിന്റെ നാലാം വിജയമാണിത്. അപരാജിതരായി തുടരെ അഞ്ച് മൽസരങ്ങളും ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി.

ഫ്രാൻസിസ്കോ ഫ്യുല്ലസിയർ, വിക്ടർ ബെർതോമ്യു, ശ്രീക്കുട്ടൻ എംഎസ് എന്നിവർ നേടിയ ഗോളുകളാണ് ജയം നിർണയിച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകൾ അടിച്ചു കയറ്റി വിജയം പിടിച്ചത്.
കളിയുടെ 42-ാം മിനിറ്റിൽ റോയ് മഹിതോഷ് നേടിയ ഗോളിലാണ് മുഹമ്മദൻ മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ തന്നെ കൊമ്പൻമാർ വമ്പു കാണിച്ചു. 44-ാം മിനിറ്റിൽ ഫ്യുല്ലസിയർ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിലാണ് ശേഷിച്ച രണ്ട് ഗോളുകൾ വന്നത്. 59ൽ ബെർതോമ്യുവും 74ൽ ശ്രീക്കുട്ടനും പട്ടിക തികച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal