മൂന്നിയൂർ പടിക്കലിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

മൂന്നിയൂർ: ഇടിമിന്നലേറ്റ്  വീടിന്റെ സ്വിച്ച് ബോർഡും മീറ്റർ ബോർഡും വയറുകളും  ജെനലുകളും  കത്തി നശിച്ചു.
മൂന്നിയൂർ  പടിക്കൽ  പള്ളിയാൾമാട് ഭാഗത്ത് മേലോട്ടിൽ സലാം പടിക്കലിന്റെ വീട്ടിലാണ് നാശങ്ങൾ സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനാണ്  സംഭവം.
സ്വിച്ച് ബോർഡും മീറ്റർ ബോർഡും പൂർണമായും കത്തി നശിച്ചു.
ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു, ജനലിന്റെ ചട്ടകളും കത്തി. നൂറ് മീറ്ററോളം വയറുകൾ കത്തിയിട്ടുണ്ട്. 

ആ സമയത്ത് സലാമിൻ്റെ ഭാര്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ച് മിനിറ്റോളം തീ ആളിക്കത്തുകയായിരുന്നു.
പിന്നീട് കെ എസ് ഇ ബി യിൽ നിന്നും ആള് വന്ന് കണക്ഷൻ ഒഴിവാക്കുകയായിരുന്നു.
അരലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി സലാം പറഞ്ഞു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal