ബസ് ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

ചേളാരി | കാലിക്കറ്റ് സർവകലാശാല ക്യാമ്പസിന് സമീപം ദേശീയപാത സർവീസ് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നന്തട്ട് വീട്ടിൽ അശ്വിൻ (28) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ ചെട്ടിയാർമാട് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ബസിന് മുൻഭാഗത്ത് അടിയിലായി കുടുങ്ങിയ ബൈക്കിൽ സഞ്ചരിച്ച അശ്വിൻ്റെ താടിയെല്ലുകൾക്ക് ഉൾപ്പടെയാണ് സാരമായി പരിക്കേറ്റത്. 

രാമനാട്ടുകരയിൽ നിന്ന് ചെമ്മാട് ഭാഗത്തേക്ക് സർവീസ് റോഡിലൂടെ വരികയായിരുന്നു ബസ്. ഇതേ റോഡിൽ എതിർ ദിശയിലായിരുന്നു ബൈക്ക്. സർവീസ് റോഡിൽ വലത് വശത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് പൊടുന്നനെ ഇടത് വശത്തേക്ക് മാറുകയും ബൈക്ക് യാത്രികന് പരിഭ്രാന്തിയിലാകുകയും നിയന്ത്രണം നഷ്‌ടപ്പെട്ട് ബസിനടിയിൽ കുടുങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകട സമയത്തിൽ ബൈക്കിൽ അശ്വിൻ മാത്രമേ ഉണ്ടായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു.

ഫോട്ടോ: ദേശീയപാത സർവീസ് റോഡിൽ ചെട്ടിയാർമാട് പെട്രോൾ പമ്പിന് മുൻവശത്ത് വെച്ച് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal