പറമ്പിൽ പീടിക ശങ്കരമാട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി; എക്സൈസ് അന്വേഷണം ആരംഭിച്ചു

പെരുവള്ളൂർ: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ് ഉൾകൊള്ളുന്ന ശങ്കരമാട്ടിലെ ജനവാസ മേഖലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഈ പ്രദേശത്ത് കഞ്ചാവ് ചെടി വളർന്നു നിന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ നിത്യേന ആശ്രയിക്കുന്ന അങ്കണവാടിക്ക് സമീപത്തെ പൊതുവഴിയിലാണ് പത്ത് സെന്റീമീറ്ററിലധികം ഉയരമുള്ള ചെടി കണ്ടെത്തിയത്. 

വഴിയിൽ സംശയാസ്പദമായ രീതിയിൽ ചെടി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചെടി വേരോടെ പിഴുതുമാറ്റി കസ്റ്റഡിയിലെടുത്തു. ഈ പ്രദേശത്ത് ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടോ എന്നതിനെക്കുറിച്ചും, ചെടിആരെങ്കിലുംവെച്ചുപിടിപ്പിച്ചതാണോഎന്നതിനെക്കുറിച്ചും എക്സൈസ് സംഘം ഊർജിതമായഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.പൊതുപ്രവർത്തകനായ സി. എം. നിജേഷിന്റെ നേതൃത്വത്തിൽ ഡയമണ്ട്സ് ക്ലബ് പ്രവർത്തകരാണ് വഴി വക്കിൽ വളർന്ന ചെടി കഞ്ചാവാണെന്ന് തിരിച്ചറിയുകയും ഉടൻ തന്നെ എക്സൈസ് വകുപ്പിനെ വിവരമറിയിച്ച് മാതൃകാപരമായ ഇടപെടൽ നടത്തുകയും ചെയ്തത്.




Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal